Breaking News

ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെ അജാനൂര്‍ ഇട്ടമ്മലിലാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തേക്ക് പോകുകയായിരുന്നു ഓട്ടോ. ഒരു യാത്രക്കാരനെ കയറ്റാനായി നിര്‍ത്തിയപ്പോള്‍ പിറകില്‍ നിന്നു വന്ന ജീപ്പിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കൊത്തിക്കാലിലെ സലാം (42), യാത്രക്കാരന്‍ അജാനൂര്‍ കടപ്പുറത്തെ സലാം (24), ഓട്ടോയില്‍ കയറാനിരുന്ന ഇട്ടമ്മലിലെ അബി (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മന്‍സൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അജാനൂര്‍ പി.എച്ച്.സിയില്‍ നിന്നും വാക്‌സിനെടുത്തു മടങ്ങുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്.

No comments