Breaking News

കാട്ടാനകളെ തുരത്താൻ വനാതിർത്തി മേഖലകളിൽ നാല് ജോലിക്കാരെ നിയമിക്കും: പനത്തടി പഞ്ചായത്ത് ജനജാഗ്രതാ സമിതി യോഗം



പനത്തടി: കൃഷി ഭൂമിയിലെത്തുന്ന കാട്ടാനകളെ തുരത്താൻ പനത്തടി പഞ്ചായത്തിലെ വനാതിർത്തി മേഖലകളിൽ പ്രാദേശികമായി നാല് ജോലിക്കാരെ നിയമിക്കാൻ പനത്തടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ജന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. റാണിപുരം മേഖലയിൽ വനാതിർത്തിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ കാട് കൊത്തി വന്യമൃഗങ്ങളുടെ വരവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.ആർ.ആർ.ടിയുടെ സേവനം കാര്യക്ഷമമാക്കും. കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും.  യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ്, പനത്തടി വില്ലേജ് ഓഫീസർ എ.എസ്. ജയകുമാർ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എ.രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, കെ.ജെ.ജെയിംസ്, രാധാ സുകുമാരൻ, കെ.കെ.വേണുഗോപാലൻ, സി.ആർ. ബിജു, കെ.എസ്. പ്രീതി, വി.പി. ഹരിദാസ്, സജിനിമോൾ , പഞ്ചായത്ത് അസി.സെക്രട്ടറി ജോസ് അബ്രാഹം, അഡ്വ.ബി. മോഹൻ കുമാർ, പി. തമ്പാൻ, അജി ജോസഫ് , മൈക്കിൾ എം. പൂവത്താനി, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ , വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

No comments