Breaking News

മാലോം വള്ളിക്കടവിൽ റബ്ബർ തൈകൾ നശിപ്പിച്ചതായി പരാതി


വെള്ളരിക്കുണ്ട്.  റബ്ബർതൈകൾ നശിപ്പിച്ചതായി പരാതി. മാലോം വള്ളിക്കടവിലെ വില്ലേജ് ഓഫീസ് കോട്ടരുക്കപ്പാലം റോഡരികിൽ  താമസിക്കുന്ന അന്നമ്മ അലക്സാണ്ടറാണ് ഇലക്ട്രിസിറ്റി എക്സിക്യുട്ടിവ് എൻജിനിയർക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് പരാതിക്കിടെയായ സംഭവം. ഇവരുടെ റോഡിനോട് ചേർന്നുള്ള സ്ഥലത്തു കൂടി പോകുന്ന വൈദ്യുത ലെയിന്റെ ടച്ച് കൊത്താൻ വന്ന കരാർ തൊഴിലാളികളാണ് രണ്ടു വർഷം പ്രായമായ റബ്ബർ തൈകൾ നശിപ്പിച്ചത്. ലൈനിൽ നിന്നും ദൂരെയുള്ള വേലി  തൈകളുടെ മുകളിലേക്ക്  വെട്ടിയിട്ടാണ് നശിപ്പിച്ചതന്ന് പരാതിയിൽ പറയുന്നു. കൃഷി നശിപ്പിച്ച കാര്യം ബന്ധപ്പെട്ട അധികാരികളോട് അറിയിച്ചെങ്കിലും യാതോരു വിധ നടപടിയും സ്വീകരിക്കാത്തത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

No comments