പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾ ഇന്ന് ആരംഭിക്കും. രാവിലെ 8. 30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 മണി വരെയുമാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകൾ കാണാൻ സാധിക്കും. തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ പുനഃസംപ്രേഷണമായിരിക്കും അടുത്തയാഴ്ച നടക്കുക.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് സ്‌റ്റോറില്‍ നിന്നും KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
അതേസമയം, കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട് പ്ലസ് ടു പൊതുപരീക്ഷ റദ്ദാക്കി. ഇന്റേണൽ മാർക്കിന്റെയും ഹാജറിന്റെയും അടിസ്ഥാനത്തിൽ വിദഗ്ധ സമിതി മാർക്ക് നിശ്ചയിക്കും. മാർക്ക് ലിസ്റ്റ് തയാറാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തികൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ജൂൺ ഒന്ന് ചൊവ്വാഴ്ചയാണ് 'ഫസ്റ്റ്ബെൽ 2.0' ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ എട്ട് മുതൽ തന്നെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികൾ സംപ്രേഷണം ചെയ്തിരുന്നു. അംഗനവാടി കുട്ടകൾക്കുള്ള 'കിളിക്കൊഞ്ചൽ' ക്ലാസുകൾ രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്.
No comments