കേരളത്തിൽ പെട്രോൾ വില സെഞ്ചുറിയിലേക്ക്; സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സെഞ്ചുറിയിലേക്ക് അടുക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ഇത് നാലാം തവണയും കഴിഞ്ഞ 37 ദിവസത്തിനുള്ളിൽ ഇരുപത്തിയൊന്നാം തവണയുമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇന്ധന വില ഈ വര്‍ഷം മാത്രം 44 തവണയാണ് കൂട്ടിയത്.
പുതുക്കിയ വിലയോടെ തിരുവന്തപുരത്ത് 97.29 രൂപയാണ് പെട്രോളിന്. ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 45 തവണ ഇന്ധന വില വർധിപ്പിച്ചപ്പോൾ വില കുറച്ചത് വെറും നാല് തവണ മാത്രമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടിയിരുന്നു. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്. രാജസ്ഥാനിലാണ് ആദ്യമായി പെട്രോൾ വില 100 കടന്നത്. പിന്നീട് മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നു
No comments