Breaking News

പാണത്തൂരിൽ കർഷകൻ്റെ തെങ്ങിൻ തൈകൾ ആന ചവുട്ടി നശിപ്പിച്ചു കർഷകർക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രദേശം സന്ദർശിച്ച ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ


പാണത്തൂർ: ജോൺസൻ പാണത്തൂർ എന്ന കർഷകൻ്റെ തോട്ടത്തിലെ മുപ്പതോളം തെങ്ങുംതൈകളാണ് ആന ചവിട്ടി നശിപ്പിച്ചത്. മുന്നൂറോളം വാഴയും നശിപ്പിക്കുകയുണ്ടായി. ഈ  സ്ഥലം കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, കേരള കോൺഗ്രസ്‌ ജില്ലാ ട്രഷറർ മൈക്കിൾ പൂവത്താനി, മണ്ഡലം പ്രസിഡന്റ്‌ സാജു പാമ്പയ്‌ക്കൽ, ബാബു പാലാപ്പറമ്പിൽ തുടങ്ങിയവർ സന്ദർശിച്ചു. വ്യക്തമായ നഷ്ടപരിഹാരം ഗവണ്മെന്റ് കൊടുക്കണമെന്നും, കർണാടകത്തിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കേരളത്തിൽ നഷ്ടമുണ്ടാക്കുന്നത് തടയുന്നതിനുള്ള സംവിധാനം കേരള ഗവണ്മെന്റ് കൈക്കൊള്ളണം എന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ആവശ്യപ്പെട്ടു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നം അല്ല, കാലങ്ങളായി ഈ മേഖലയിൽ കർണാടക അതിർത്തിയിൽ നിന്നും കേരളത്തിലേക്ക് ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്  കാരണമാകുന്നു എന്നും, വ്യക്തമായ നഷ്ടപരിഹാരം കൊടുക്കാൻ കേരള, കർണാടക സർക്കാരുകൾ തയാറായിട്ടില്ല എന്നും, കർഷകർ നിലനിൽപ്പിന് വേണ്ടി പോരാടുന്ന ഈ സമയത്ത് കാട്ടാനയുടെ ശല്യം കൂടെ ആകുമ്പോൾ വളരെയധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ് നിലവിലുള്ളതെന്നും എന്നും കർഷകർ പറഞ്ഞു.

No comments