Breaking News

മഴക്കാലപൂർവ്വ ശുചീകരണം: 'ക്ലീൻ ഈസ്റ്റ്എളേരിക്ക്' തുടക്കമായി


ചിറ്റാരിക്കാൽ: മഴക്കാലത്തിനു മുന്നോടിയായി വീടുകളിലെയും,പൊതു സ്ഥാപനങ്ങളിലെയും ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നിർമ്മാർജനം ചെയ്യാനുള്ള രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക്  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ ,ഹരിത കർമ്മ സേന തുടങ്ങിയവർ നേതൃത്വം നൽകിയ പ്രസ്തുത പരിപാടി വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ക്ലീൻ കേരള കമ്പനിക്കാണ് പ്രസ്തുത മാലിന്യങ്ങൾ കൈമാറുന്നത്. പതിനാറു വാർഡിൽ നിന്നായി എഴുപത് ടൺ സാധനങ്ങൾ  പഞ്ചായത്തിൻ്റെ ശ്മശാനത്തിന് സമീപമുള്ള മൈതാനത്ത്  എത്തിക്കഴിഞ്ഞിരിക്കുന്നു. ഈ മാസം പകുതിയോടെ ഈ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൊണ്ടു പോകും. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപ പഞ്ചായത്തിന് ഈ മാലിന്യങ്ങൾ ഒഴിവാക്കന്നതിന് ചെലവുണ്ട്. ഗാർഹിക മാലിന്യങ്ങൾ ഉടുമസ്ഥർ പ്രധാന റോഡിൻ്റെ വശങ്ങളിൽ വെച്ചത് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് നീക്കം ചെയ്തത്. ഇതിൽ നിന്നും പ്രത്യേകം തരം തിരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞകാലങ്ങളിൽ ഹരിത കർമ്മ സേന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ ഈ പരിപാടിയിലൂടെ തൊണ്ണുറ്റിയഞ്ച് ശതമാനം മാലിന്യങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു.പാഴായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ മുതൽ ഗ്ലാസ് കഷണങ്ങൾ, തെർമോകോൾ, പഴയ ബെഡുകൾ, ഇ- മാലിന്യങ്ങൾവരെ ഇന്ന് ശേഖരിച്ചവയിൽ ഉൾപ്പെടുന്നു.

No comments