Breaking News

ബളാംതോട് പരിധിയിൽ തുടർച്ചയായി വൈദ്യുതി മുടക്കം; പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി


രാജപുരം: ബളാംതോട് വൈദ്യുതി ഓഫീസിന്റെ പരിധിയിൽ തുടർച്ചയായി വൈദ്യുതി വിതരണം തടസപ്പെടുന്ന അധികൃതരുടെ നടപടിക്കെതിരെ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. കുറേ നാളുകളായി മലയോരമേഖലയിൽ വൈദ്യുതി ബന്ധം പാടെ നിലക്കുന്ന സ്ഥിതിയാണ്. ഓൺലൈൻ പഠനം നടത്തുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിലാണ്. ആശുപത്രിയടക്കം ഒട്ടേറെ സ്ഥാപനങ്ങൾ വൈദ്യുതി ബന്ധം നിലക്കുന്നതോടെ പ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ്. വൈദ്യുതി മുടങ്ങിയാലുടൻ ബി.എസ്.എൻ.എൽ പ്രവർത്തനവും ഇല്ലാതാകുന്നു. പല തവണ

ഈ വിഷയവുമായി ബന്ധപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നത്തിന് യാതൊരു പരിഹാരവുമായിട്ടില്ല. ഈ സാഹചരടത്തിലാണ് കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയത്. ബളാംതോട് വൈദ്യുതി സബ്ബ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി തോലമ്പുഴ അദ്ധ്യക്ഷത വഹിച്ചു.  എസ്. മധുസൂദനൻ , കെ.എൻ.വിജയകുമാരൻ നായർ , സന്തു ടോം ജോസ്, എൻ.വിൻസെന്റ്, സണ്ണി കുര്യാക്കോസ്,എ.വിഷ്ണുദാസ് എന്നിവർ സംസാരിച്ചു

No comments