Breaking News

ചെസ്സ് കേരള കൊവിഡ് വാക്സിൻ ചലഞ്ച് ഗ്രാൻഡ് പ്രീവൺ; അബ്ദുള്ള എം നിസ്താർ ചാമ്പ്യൻ

ചെസ്സ് കളിക്കാരുടെ സംഘടനയായ ചെസ്സ് കേരള സംഘടിപ്പിക്കുന്ന കൊവിഡ് വാക്സിൻ ചലഞ്ച് ഗ്രാൻഡ് പ്രീ പരമ്പയിലെ ആദ്യ ടൂർണമെന്റിൽ  അബ്ദളള എം നിസ്താർ (കൊല്ലം) ജേതാവായി.  ലീചെസ്സ് ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ വിദേശ താരങ്ങളടക്കം മുന്നൂറിലധികം കളിക്കാർ പങ്കെടുത്ത  മൽസരത്തിൽ 9 റൗണ്ടുകളിൽനിന്ന് 8 പോയിൻ്റുകൾ നേടിയാണ് അബ്ദളള എം നിസ്താർ ചാമ്പ്യനായത്.

ഒഡീഷയിലെ ഹർഷിത് രഞ്ജൻ സാഹു (8 പോയിൻ്റ്), കേരളത്തിന്റെ വനിതാ ദേശീയ താരം നിമ്മി എ ജോർജ്(എറണാകുളം, 8 പോയിൻ്റ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

മെയ് 30 രാത്രി 7-ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ ഓൺലൈൻ ആയി ഗ്രാൻഡ് പ്രീ മത്സര പരമ്പര ഉദ്ഘാടനം ചെയ്തു. ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ലൈവ് സംപ്രേഷണം ചെയ്ത ഉദ്ഘാടന യോഗത്തിൽ ചെസ്സ് കേരള പ്രസിഡൻ്റ് പ്രൊഫ. എൻ. ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചെസ്സ് കേരള വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കർ സ്വാഗത ഭാഷണവും എക്സി. അംഗം വാസുദേവൻ നീലകണ്ഠൻ നന്ദിപ്രകാശനവും നിർവ്വഹിച്ചു.

മത്സരത്തിലെ മറ്റു വിജിയകൾ: 

4. ദേബർഹ്യ സാമന്ത

കൊൽക്കൊത്ത(7.5), 5. വിഷ്ണു മേനോൻ തിരുവനന്തപുരം (7.5), 6. ആദിത് തമ്പാൻ കാസറഗോഡ്(7), 7. ശ്രീജിത്ത് ജി എസ് തിരുവനന്തപുരം(7), 8. അനുദീപ് അനൂപ് കണ്ണൂർ(7), 9. കൃഷ്ണൻ കെ വി കോഴിക്കോട്(7), 10.സഫ്‌വാൻ സുബൈർ ഖാൻ മലപ്പുറം(7).

ഗ്രാൻഡ് പ്രീ പരമ്പരയിലെ രണ്ടാം മത്സരം ജൂൺ 6 ഞായറാഴ്ച രാത്രി എട്ട് മണിക്ക് നടക്കും.

ഉദ്ഘാടന പരിപാടിയുടെ യൂട്യൂബ് ലിങ്ക്:

ചെസ്സ് കേരള കൊവിഡ് വാക്സിൻ ചലഞ്ച് ഗ്രാൻഡ് പ്രീ വൺ: അബ്ദള്ള എം നിസ്താർ ചാമ്പ്യൻ

No comments