Breaking News

"സർഗോത്സവ് 21" മലയോരത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ കലാമേളയുമായി ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ


ചിറ്റാരിക്കാൽ: കോവിഡ് മഹാമാരിക്കെതിരെയുള്ള  പോരാട്ടം തുടരുകയാണ്.

 ലോക്ഡൗണുകളും, അടച്ചുപൂട്ടലുകളും നാടിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിലാകെ വരുത്തിയ തകർച്ച വളരെ വലുതാണ്. 


മറ്റൊരു വശത്ത് പൂമ്പാറ്റകളെ പോലെ പാറി നടന്നിരുന്ന കുഞ്ഞുങ്ങളും, വിദ്യാർത്ഥി - വിദ്യാർത്ഥിനികളും ഇന്ന് അനുഭവിക്കുന്ന മാനസിക സമർദ്ദവും വളരെ വലുതാണ്. വീടിന്റെ ഉള്ളറയും ഓൺലൈൻ പഠനവും മാത്രമായി അവരും ഒതുങ്ങുകയാണ്.  കൂടിച്ചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും സർഗാത്മകതയുടെയും ഇടങ്ങളായ സ്കൂളുകളും ക്ലാസ് മുറികളും അവർക്ക് ഇന്ന് അന്യമാണ്.


നന്നായി എഴുതുകയും, പാടുകയും, വരയ്ക്കുകയും ഒക്കെ ചെയ്യുന്ന കുട്ടികൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാനും, പ്രകടിപ്പിക്കാനുമുള്ള വേദിയായിരുന്ന സ്കൂൾ കലോത്സവങ്ങളും കലാമേളകളും നടക്കാതെയായിട്ട് ഒരു വർഷം പിന്നിടുന്നു.


ഈ സാഹചര്യത്തിലാണ് മലയോരത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായ്, അവരുടെ കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനുമായി ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ പരിധിയിലെ സ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും, അധ്യാപകരുടെയും സഹകരണത്തോടെ ജൂൺ 9 മുതൽ 14 വരെ തികച്ചും ഓൺലൈൻ ആയി സർഗോത്സവ്‌ 21 എന്ന പേരിൽ സ്കൂൾ കുട്ടിക്കായ് ഒരു കലോത്സവം നടത്തുകയാണ്. വിദഗ്ധരടങ്ങിയ ജഡ്ജിംഗ് പാനൽ വിധി നിർണ്ണയിക്കും.


എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ കൂടാതെ എൽ.കെ.ജി, യു.കെ.ജി തലത്തിലും മത്സരങ്ങളുണ്ട്.

പ്രസംഗം, ചിത്രരചന (പെൻസിൽ, ജലച്ചായം), കഥാകഥനം, ഉപന്യാസം, മോണോ ആക്ട്, പദ്യം ചൊല്ലൽ, ലളിതഗാനം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.

പി.സി.വിഷ്ണുനാഥ് എം.എൽ.എ ഓൺലൈനായി സർഗോത്സവം ഉദ്ഘാടനം ചെയ്യും.

ലോക്ഡൗൺ തീരുന്നമുറയ്ക്ക്, വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വീട്ടിലെത്തിച്ചു നൽകുമെന്നും സംഘാട

ജില്ലാ പഞ്ചായത്ത് മെമ്പർ (ചിറ്റാരിക്കാൽ ഡിവിഷൻ)

ജോമോൻ ജോസ് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:94473 93393, 9446736163







No comments