Breaking News

മറ്റ് പിന്നോക്ക വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സാമഗ്രികൾക്കായി പലിശരഹിത വായ്പ അനുവദിക്കണം: യാദവമഹാസഭ


കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ പഠനം തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട സംസ്ഥാനത്തെ നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിനാവശ്യമായ ടി.വി. മൊബൈൽ ഫോൺ എന്നിവ സ്വന്തമായി ഇല്ലാതെ  പഠനം മുടങ്ങുന്ന സാഹചര്യത്തിലാണ്. സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന ഈ വിഭാഗത്തിലെ ക്രിമിലെയർ പരിധിയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്  സ്വന്തമായി ടി.വി. മൊബൈൽ ഫോൺ എന്നിവ വാങ്ങുന്നതിനായി സ്കൂൾ അധികൃതരുടെയും വാർഡ് മെമ്പറുടെയും സാക്ഷ്യപത്രത്തി അടിസ്ഥാനമാക്കി നിശ്ചിത തവണ വ്യവസ്ഥകളോടെ പലിശരഹിത വായ്പ കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനുകളിലൂടെ  അനുവദിക്കണമെന്ന് യാദവ മഹാസഭ ദേശീയ സിക്രട്ടറി അഡ്വ.എം.രമേഷ് യാദവ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

No comments