Breaking News

ശ്രീകണ്ഠപുരത്ത് സുഹൃത്തിനൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങി മരിച്ചു


തളിപറമ്പ്:കൂട്ടുകാരനുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ചുഴിയില്‍പെട്ട്  മുങ്ങി മരിച്ചു.ശ്രീകണ്ഠപുരം എസ്. ഇ. എസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥി അലക്‌സ് (20) ആണ് മരിച്ചത്.

ഞായര്‍ വൈകുന്നേരം അഞ്ചോടെ വീടിനടുത്ത പുഴയിലെ  തെയ്യത്താര്‍ കുണ്ടില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ചുഴിയില്‍ പെട്ടത്.

പയ്യാവൂര്‍ പോലീസും ഇരിട്ടി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ അലക്‌സിനെ  കരയ്ക്ക് കയറ്റിയിരുന്നു.തുടര്‍ന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു .

മൃതദേഹം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ചന്ദനക്കാംപാറ ആടാംപാറയിലെ  മറ്റത്തിനാനി ജെയിസണ്‍ ഷൈനി ദമ്പതികളുടെ മകനാണ് അലക്‌സ് .ശ്രീകണ്ഠപുരം എസ്ഇഎസ്  കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.സഹോദരി എയ്ഞ്ചല്‍ (പൈസക്കരി ദേവമാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്).

No comments