Breaking News

നന്മമരത്തിൻ്റെ നഗരസൗന്ദര്യവൽക്കരണം പുരോഗമിക്കുന്നു കാഞ്ഞങ്ങാടിൻ്റെ പാതയോരങ്ങൾ ഇനി വർണ്ണപൂക്കൾ നറുമണം വിടർത്തും


കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാടിന്റെയും  നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും കൂട്ടായ്മകളുടേയും സഹകരണത്തോടെ കാഞ്ഞങ്ങാട് നഗരത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു. നന്മമരത്തിൻ്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സൗന്ദര്യ വല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് കിസ്സ സാംസ്‌കാരിക സമന്വയവുമായി ചേര്‍ന്ന് ചൊവ്വാഴ്ച്ച നഗരത്തില്‍ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു

അഡ്വ സി.ഷുക്കൂര്‍, മഹമൂദ് മുറിയനാവി, വി.വി രമേശന്‍, സിപി ശുഭ, ബിബി ജോസ്, ആശാലത, സലാം കേരള, രാജന്‍ നന്മമരം എന്നിവര്‍ നേതൃത്വം നല്‍കി.

No comments