മയക്കുമരുന്നുമായി കുറ്റിക്കോലിൽ രണ്ട് പേർ എക്സൈസ് പിടിയിൽ
കുറ്റിക്കോൽ: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തെക്കിൽ അലട്ടി റോഡിൽ കുറ്റിക്കോൽ കാഞ്ഞാനടുക്കത്തു വച്ച് രണ്ടുപേർ അറസ്റ്റിൽ. ബെണ്ടിച്ചാൽ ഉമ്മർ ഫാറൂഖ് (25) പെരിയ നവോദയ നഗർ ബി എ ച്ച് അബ്ദുൽ അസിസ് (35) എന്നിവരാണ് പിടിയിലായത്. ബന്തടുക്ക എക്‌സൈസ് ഡിപ്പാർട്മെന്റ് കുണ്ടംകുഴി , ബന്തടുക്ക ഭാഗങ്ങളിൽ ആഴ്ചകളായി നടത്തിയ രഹസ്യ പരിശോധനകൾക്കിടയിലാണ് ഇവർ പിടിയിലായത് മാരുതി റിട്സ് KL60-2676 വാഹനത്തിൽ നിന്നാണ് പിടികൂടിയത് . ഒരു ലക്ഷം രൂപയോളം വിലവരുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്ഗ് ലഹരിമരുന്നാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.
ബന്തടുക്ക എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ സ് വരുണിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ , കെ എ ജനാർദ്ദനൻ, എം എ പ്രഭാകരൻ, സോനു സെബാസ്റ്റ്യൻ, ഓ പി രതീഷ്, ഡ്രൈവർ എം കെ രാധാകൃഷ്ണൻ, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്
No comments