Breaking News

കോഴിക്കോട്​ ​രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു


കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചത്.

ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങൾ റോഡിൽ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

No comments