Breaking News

സസ്നേഹം കുട്ടികൾക്ക് റെഡ് ഈസ് ബ്ലഡ് നേതൃത്വത്തിൽ ജില്ലയിലെ നിർധനരായ 1000 കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ നൽകി


കാഞ്ഞങ്ങാട്: റെഡ് ഈസ് ബ്ലഡ് കേരള (RIBK)കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല്ലയിലെ നിർദ്ധരരായ 1000 കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ നൽകി.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ പുഷ്പ്പ ലത ടീച്ചറുടെ നിർദേശപ്രകാരം ജില്ലയിലുള്ള ഏഴ് ഉപജില്ലാ ഓഫീസുകളിലേക്കും RIBKപ്രവർത്തകർ കിറ്റുകൾ എത്തിച്ചു. പ്രസ്തുത പരിപാടി സിനിമ, സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം നിർവഹിച്ചു. RIBK സംസ്ഥാന കമ്മറ്റിയംഗം ശരത്ത് അമ്പലത്തറ , RIBK കാസറഗോഡ് ജില്ലാ സെക്രട്ടറി പ്രസാദ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. , പ്രസി:സജിത്ത് കണ്ണോത്ത്, വിഷ്ണു ബങ്കളം, ബഷീർ പാറപ്പള്ളി ,അനസ് കൊളവയൽ എന്നി പരിപാടിക്ക് നേതൃത്വം നൽകി.

ജില്ലയിലെ ഒരോ ഉപജില്ലകളിലെ AEOമാർ കിറ്റുകൾ ഏറ്റുവാങ്ങി.

No comments