വെസ്റ്റ് എളേരി പഞ്ചായത്തിലെ അർഹരായ കുട്ടികൾക്ക് മാഷ് ടീം പഠനോപകരണ കിറ്റ് നൽകി
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ 18 വാർഡുകളിലുള്ള കോളനികളിലെ അർഹരായ കുട്ടികൾക്ക് പഞ്ചായത്ത് മാഷ് ടീം പഠനോപകരണ കിറ്റ് നൽകി. നോട്ടുബുക്ക്, പേന, പെൻസിൽ ഇവ അടങ്ങുന്ന 360 കിറ്റുകളാണ് തയ്യാറാക്കിയത്. കിറ്റുകൾ മാഷ് പഞ്ചായത്ത് കോഡിനേറ്റർ വസന്തകുമാർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് കൈമാറി. വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോള്‍,എം വി അഖില , പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ , മാഷ് ടീം അംഗങ്ങളായ രമേശൻ കെ , ബിജു എം എസ് , ഷൈലജ, വീണ എന്നിവർ സംബന്ധിച്ചു.
No comments