Breaking News

വോയിസ്‌ ഓഫ് ചിറ്റാരിക്കൽ കൂട്ടായ്മ മലബാർ മസാലയുടെ സഹകരണത്തോടെ കോട്ടഞ്ചേരിയിൽ ഒറ്റപ്പെട്ട് കഴിയുന്ന 15ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് നൽകി


കൊന്നക്കാട് : കർണാടക വനാതിർത്തിയോട്  ചേർന്നുള്ള കോട്ടൻചേരി പ്രദേശത്തു ഒറ്റപെട്ടു താമസിക്കുന്ന 15 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് വോയിസ്‌ ഓഫ് ചിറ്റാരിക്കൽ വാട്സ്ആപ്പ് കൂട്ടായ്മയും, മലബാർ മസാലയും സംയുക്തമായി ആ കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് നൽകി. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ  ഷിജിത്ത് കുഴുവേലി, സോണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ  മോൻസി എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ എത്തിച്ചു കൊടുത്തത്.  ആകാശ് ജോസഫ്  ബളാൽ ഗ്രാമ പഞ്ചായത്ത് മെബർ മോൻസിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോൺ കൊല്ലിയിൽ , ജിനോ മായിപ്രപള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments