Breaking News

ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണം; വികസനത്തോട് സഹകരിക്കണമെന്ന് കെസിബിസി




കൊച്ചി ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് KCBC.
വികസനത്തോട് എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും സഹകരിക്കണമെന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.




ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സഭാ അധ്യക്ഷന്‍റെ ആഹ്വാനം.

ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിൽ ഇടപെടലാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സഭാ അധ്യക്ഷന്‍റെ ആഹ്വാനം. ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. ദേശീയപാത 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്തു മാതൃക കാട്ടിയ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെയും അദ്ദേഹം അനുമോദിച്ചു.


രാജ്യത്തിൻറെ സമഗ്രവികസനത്തിന് വിവിധ സേവന മേഖലകളിൽ ക്രൈസ്തവ സമൂഹം നൽകിയിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ചരിത്രത്തിൻറെ ഭാഗമാണ്. നാടിൻറെ വികസന ആവശ്യങ്ങളോട് എന്നും ക്രിയാത്മകമായി പ്രതികരിച്ചവരാണ് ഇന്നാട്ടിലെ ക്രൈസ്തവർ. ഭാരതത്തിൻറെ ബഹിരാകാശ ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം വേണമെന്ന് ആവശ്യമുയർന്നു. ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിർത്തി അന്നത്തെ തിരുവനന്തപുരം രൂപത അധ്യക്ഷൻ ബിഷപ് പീറ്റർ ബർണാഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം വിശുദ്ധ മേരി മഗ്ദലനയുടെ നാമത്തിൽ ഉള്ള ദേവാലയം വിട്ട് കൊടുത്തു. പള്ളിത്തുറ ഇടവക ജനം ക്രൈസ്തവരുടെ ഉദാരതയുടെ നേർസാക്ഷ്യമാണ്. മുൻ രാഷ്ട്രപതി ആദരണീയനായ എ പി ജെ അബ്ദുൽ കലാം തൻറെ പ്രസംഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിൽ ഓർമിപ്പിക്കുന്നു.

ദേശീയപാതകളുടെ അലൈന്‍മെന്റിന്റെ ഭാഗമായി ആരാധനാലയങ്ങളെ ഒഴിവാക്കേണ്ടതായി വന്നാല്‍ അത് ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്‍മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ അത് ചെയ്യണം. ദൈവം അത് ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റേതായിരുന്നു നിരീക്ഷണം. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍ വിളിക്കായി കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

No comments