Breaking News

കാർഗിൽ വിജയ ദിവസിൻ്റെ ഭാഗമായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ പ്രമുഖരായിട്ടുള്ള വിമുക്തഭടന്മാരെ യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു


യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  വിമുക്തഭടന്മാരെയും, തീവ്രവാദികളുമായുണ്ടായ ആക്രമണത്തിൽ വീര ചരമം പ്രാപിച്ച ചോയ്യംകോട് കിണാവൂർ സ്വദേശി ജവാൻ പ്രവീണിൻ്റെ മാതാപിതാക്കൾ , യുദ്ധത്തിനിടയിൽ  ശരീരത്തിൻ്റെ ചില ഭാഗങ്ങൾ നഷ്ടപ്പെട്ടതും, അത് പോലെ സീനിയറായ സൈനികർ എന്നിവരെയാണ് ആദരിച്ചത് .ചായ്യോത്ത്, ചോയ്യംകോട്, കുമ്പളപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ സൈനികരെ ആദരിച്ചു.യുവമോർച്ച പഞ്ചായത്ത് പ്രസിഡൻറ് കിരൺ രാജ് കൂവാറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സ്വരാജ് കാട്ടിപ്പൊയിൽ, വിജേഷ് ടി ചാമക്കുഴി, രതീഷ് ബിരിക്കുളം തുടങ്ങിയവരും പങ്കെടുത്തു. ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം ചായ്യോത്ത് വെച്ച് നടന്നു. രാജ്യത്തിൻ്റെ യശ്ശസ്സും, കീർത്തിയും ഉയർത്തിപ്പിടിക്കുന്നവരാണ് സൈനികരെന്നും അവരുടെ സേവനത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്നും പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കവേ യുവമോർച്ച പ്രസിഡൻറ് അഭിപ്രായപ്പെട്ടു

No comments