നാളെ (ശനി) വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് സ്ക്കൂളിൽ വച്ച് 18 വയസിന് മുകളിലുള്ളവർക്ക് കോവിഷീൽഡ് വാക്സിൻ നൽകുന്നു ബളാൽ പഞ്ചായത്തിലെ 1, 2, 3, 4, 13, 14, 15, 16 വാർഡിലുള്ള ആളുകൾക്ക് സ്പോട്ട് വാക്സിനേഷൻ
വെള്ളരിക്കുണ്ട്: ജൂലൈ 3 ശനിയാഴ്ച വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഷീൽഡ് വാക്സിൻ വിതരണം ചെയ്യുന്നതാണ്.
ബളാൽ പഞ്ചായത്തിലെ 1, 2, 3, 4, 13, 14, 15, 16 വാർഡുകളിലെ ആളുകൾക്ക് സ്പോട്ട് ആയി ആണ് വാക്സിൻ വിതരണം ചെയ്യുന്നത്. മേൽപറഞ്ഞ വാർഡുകളിൽ നിന്നും 20 പേരെ ജാഗ്രത സമിതി തിരഞ്ഞെടുത്ത് വാക്സിനായി അയക്കണം. ആശമാർ ടോക്കൺ നൽകുകയും വാക്സിൻ വിതരണ കേന്ദ്രത്തിൽ എത്തി ആവശ്യമായ സഹായം ചെയ്യും. സ്ഥലത്ത് എത്തിയാൽ മാഷ് ടീം നിർദേശിക്കുന്ന ക്ലാസ് റൂമിൽ ഇരുന്നതിന് ശേഷം സമയക്രമം പാലിച്ച് ഹാജരാവണം. പരീക്ഷയ്ക്ക് പോകേണ്ട കുട്ടികൾ,വാക്സിൻ എടുക്കാൻ തീയതി കഴിഞ്ഞ് കൂടുതൽ ദിവസം ആയവർ എന്നിവർക്ക് മുൻഗണന നൽകും.
വാർഡ് അടിസ്ഥാനത്തിലുള്ള സമയക്രമം:
വാർഡ് 1 -9 മണി
വാർഡ് 2- 9.30 മണി
വാർഡ് 3- 10.00 മണി
വാർഡ് 4- 10.30 മണി
വാർഡ് 13 - 11 മണി
വാർഡ് 14 - 11.30 മണി
വാർഡ് 15- 12 മണി.
വാർഡ് 16 - 12.30 മണി.
വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന 1, 2 ഡോസിനായി 20 പേർക്ക് അവസരമുണ്ട്,അത്തരം ആളുകൾ 10.30ന് എത്തി പ്രത്യേകം ക്യു പാലിക്കണം. വിസ, പാസ്പോർട്ട്, ആധാർ രേഖകളും വിസയുടെ കോപ്പിയും കൊണ്ടുവരണം.
No comments