Breaking News

ഇന്ത്യന്‍ റെഡ്ക്രോസ് നേതൃത്വത്തില്‍ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തുകള്‍ക്കും, രാജപുരം പ്രസ്‌ഫോറത്തിനും പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു


രാജപുരം: കോവിഡ് പ്രതിരോധ  പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ഇന്ത്യന്‍ റെഡ് ക്രോസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തുകള്‍ക്കും, രാജപുരം പ്രസ്‌ഫോറം പ്രവര്‍ത്തകര്‍ക്കും മാസ്‌ക് സാനിറ്റൈസര്‍ തുടങ്ങി പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. പനത്തടി പഞ്ചായത്തില്‍ പ്രസിഡന്റ് പ്രസന്നപ്രസാദും, കള്ളാറില്‍ പ്രസിഡന്റ് ടി കെ നാരായണനും, കോടോം ബേളൂരില്‍ പ്രസിഡന്റ് പി ശ്രീജയും, പ്രസ്‌ഫോറത്തില്‍ പ്രസിഡന്റ് എ കെ രാജേന്ദ്രനും ഏറ്റുവാങ്ങി. പ്രസ് ഫോറത്തില്‍ നടന്ന പരിപാടി റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ എച്ച് എസ് ബട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം വിനോദ്, ജില്ലാ ട്രഷറര്‍ എന്‍ സുരേഷ്, താലുക്ക് ചെയര്‍മാന്‍ സൂര്യനാരായണ ഭട്ട് എന്നിവര്‍ സംസാരിച്ചു. പി പ്രമോദ് സ്വാഗതവും, രവിന്ദ്രന്‍ കൊട്ടോടി നന്ദിയും പറഞ്ഞു.

No comments