Breaking News

കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്




കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെത് കൊലപാതകമെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നും പൊലീസ്.





അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം നടന്നത്. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. അച്ഛന്‍ വന്നതിന് ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.

No comments