Breaking News

പയ്യന്നൂരിലെ സൂപ്പർ മാർക്കറ്റ് കവർച്ച: മുഖ്യപ്രതി കാസർകോട് പോക്സോ കേസിൽ അറസ്റ്റിൽ


 

പയ്യന്നൂർ:▪️ ദേശീയപാതക്കരികിൽ വെള്ളൂർ പോസ്റ്റാഫീസിന് സമീപം പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതികാസർകോട് പോക്സോ കേസിൽ അറസ്റ്റിൽ.
കാസർകോട് സ്വദേശി അമീറലി (25)യെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗർ പോലീസ് ചാർജ് ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. ചോദ്യം ചെയ്യലിലാണ് പയ്യന്നൂർ വെള്ളൂരിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഘത്തിലെ പ്രധാനിയാണെന്ന് തിരിച്ചറിഞ്ഞത്. സംഘത്തിലെ മറ്റ് രണ്ട് പ്രതികളെ കൂടി കണ്ടെത്താൻ പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ രണ്ടു പ്രതികളും കാസർകോട് സ്വദേശികളാണ്.
ഈ മാസം 2 നാണ് ദേശീയ പാതക്കരികിൽ വെള്ളൂർ ആർ.ടി.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ജംസ് സൂപ്പർമാർക്കറ്റിൽ കവർച്ച നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ മൂവായിരം രൂപ, ഒരു മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങി 68,000 രൂപയുടെ സാധനങ്ങൾ കവർന്നുവെന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ തായി നേരിയിലെ സുരേഷ് പയ്യന്നുർ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്.ഇവിടെ നിന്നും ലഭിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യത്തിൽ നിന്നും മൂന്നു പ്രതികളെയും പയ്യന്നൂർ പോലീസ് തിരിച്ചറിഞ്ഞിരുന്നു.ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടയിലാണ് പ്രധാന പ്രതി പോക്സോ കേസിൽ കാസർകോട് വിദ്യാനഗർ പോലീസിൻ്റെ പിടിയിലാവുന്നത്. ചോദ്യം ചെയ്യലിൽ പയ്യന്നൂരിലെ കവർച്ച പ്രതി സമ്മതിച്ചിട്ടുണ്ട്.

No comments