കടയടപ്പ് സമരത്തിന് പിന്തുണയുമായി ഹോട്ടൽ&റസ്റ്റോറന്റ് അസോസിയേഷനും നാളെ ഹോട്ടലുകൾ അടച്ചിടും
കാസർഗോഡ്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെസമരം വ്യാപാര സ്ഥാപനങ്ങൾക്ക് ഗുണകരമായതിനാലും ഹോട്ടൽ മേഖലയിൽ അമ്പത് ശതമാനം സീറ്റിംഗ് സൗകര്യമെങ്കിലും അനുവദിക്കണമെന്ന കെ.എച്ച്.ആർ.എ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും ചൊവ്വാഴ്ചയിലെ സമരത്തെ പിന്തുണച്ച് ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് , ജില്ലാ സെക്രട്ടറി നാരായണ പൂജാരി എന്നിവർ അറിയിച്ചു.
No comments