Breaking News

നാടിന് കരുതലായും കർഷകന് കൈത്താങ്ങേകിയും കൊന്നക്കാട്ടെ 'ഇടതുപക്ഷ കൂട്ടായ്മ' പ്രദേശത്തെ 1500ഓളം വീടുകളിലേക്ക് കൂട്ടായ്മ പ്രവർത്തകർ പച്ചകപ്പ കിറ്റ് എത്തിച്ച് നൽകി


കൊന്നക്കാട്: കോവിഡ് മഹാമാരി നമ്മുടെ നാട്ടിലെ ജനജീവിതത്തെ തകർത്തു മുന്നേറികൊണ്ടിരിക്കുന്ന ഈ കാലത്ത് നാടിന് കരുതലും കൈത്താങ്ങുമായി കൊന്നക്കാട്ടെ ഇടതുപക്ഷ കൂട്ടായ്മ . ബളാൽ ഗ്രാമപഞ്ചത്തിലെ 8,9,10 വാർഡിലെ മുഴുവൻ വീടുകളിലും, കൂടാതെ വാർഡുകളോട് ചേർന്നു കിടക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളിലും പച്ചക്കപ്പ കിറ്റ് നൽകിയാണ് കൊന്നക്കാട്ടെ ഇടതുപക്ഷ കൂട്ടായ്മ നാടിന് മാതൃക തീർത്തത്.


ഈ മൂന്ന് വാർഡുകളും കൊറോണ വ്യാപനം  മൂലം കണ്ടെയ്ന്മെന്റ് സോൺ ആയിരിക്കുന്ന സാഹചര്യത്തിലാണ് നാടിന് കരുതലായി മാറുന്ന പ്രവർത്തനങ്ങൾക്ക് പ്രദേശത്തെ 100 ഓളം വരുന്ന യുവജനങ്ങളുടെ നേതൃത്വത്തിൽ കപ്പ വിതരണം നടത്തിയത്.

ഒപ്പം മഹാമാരിയിൽ ഉഴലുന്ന മൈക്കയത്തെ സാബു നെല്ലംകുഴിയിൽ എന്ന കർഷകന് താങ്ങായി മാറുകയായിരുന്നു ഇടതുപക്ഷ കൂട്ടായ്മ.

10 ടൺ കപ്പയാണ്1500 ഓളം കുടുംബങ്ങൾക്ക് നൽകാൻ കൂട്ടായ്മ ഈ കർഷകനോട് പണം കൊടുത്തു വാങ്ങിയത്, ഇത് പ്രതിസന്ധിയിലായ കർഷകനും തുണയായി മാറി.


മലമുകളിൽ കൃഷിചെയ്ത് കപ്പ പ്രതികൂല കാലാവസ്ഥയിലും ഇടതുപക്ഷ കൂട്ടായ്മയിലെ പ്രവർത്തകർ പറിച്ചെടുത്താണ്,1500 ഓളം വീടുകളിൽ എത്തിച്ചത്

മുട്ടോങ്കടവിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കെ.പി ചെറിയാൻ കപ്പ കിറ്റ് വിതരണത്തിൻ്റെ ഉത്ഘാടന കർമ്മം നിർവഹിച്ചു.

No comments