Breaking News

'വാക്സിന്‍ ഷോട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാന്‍ വേണ്ടി ആയിരുന്നില്ലേ?' സന്ദീപ് വാര്യര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമായി വാക്‌സിന്‍ ഷോര്‍ട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാന്‍ ആയിരുന്നില്ലേയെന്ന് ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബു്ക്ക് പോസ്റ്റിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്തു ലക്ഷം വാക്‌സിന്‍ കേരളത്തില്‍ സ്റ്റോക്കുണ്ടെന്ന കേന്ദ്ര മന്ത്രി പറഞ്ഞതോടെ രാത്രി എട്ടു മണി നീണ്ടു നില്‍ക്കുന്ന വാക്‌സിന്‍ വിതരണം തുടങ്ങിയിരിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.

രാവും പകലും ഫോണില്‍ കുത്തിയിരുന്നാലും കിട്ടാതിരുന്ന വാക്സിന്‍ ഇപ്പോ തത്സമയം ഓണ്‍ലൈനിലൂടെയും സ്‌പോട്ടിലും ലഭിക്കുന്നെന്നും വമ്പിച്ച ആദായ വില്പന പോലെയാണെന്നും സന്ദീപ് പറഞ്ഞു.



അതേസമയം സംസ്ഥാനത്ത് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 4,53,339 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കേരളത്തിന് നല്‍കിയ പത്തുലക്ഷം ഡോസ് വാക്‌സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡ്. ഇന്ന് വന്ന 38,860 ഡോസ് കോവാക്സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

ഞായറാഴ്ച കൂടുതല്‍ വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

No comments