Breaking News

തേജസ്വനി പുഴയുടെ തീരത്തുകൂടി മുക്കടയിൽ എത്തിച്ചേരുന്ന നിർദ്ദിഷ്ഠ തീരദേശ റോഡ് നിർമ്മാണം പുനരാരംഭിക്കണം: യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത്



നീലേശ്വരം: കാര്യംങ്കോട് ചീറ്റകാലിൽ ആരംഭിച്ച തേജസ്വനി പുഴയുടെ തീരത്തുകൂടി മുക്കടയിൽ എത്തിച്ചേരുന്ന ഇന്ന് നൂറുകണക്കിന് ജനങ്ങൾക്ക് അവരുടെ യാത്ര സൗകര്യത്തിനും അതോടൊപ്പം കാർഷിക ഉത്പാദന വിളകൾ നഗരത്തിൽ എത്തിക്കാനും വളരെ പെട്ടെന്ന് ഈ പ്രദേശത്ത് ഉള്ളവർക്ക് ദേശീയ പാതയിൽ എത്തിച്ചേരാൻ ഉപയോഗപ്രദമായ നിർദ്ദിഷ്ഠ തീരദേശ റോഡ് റോഡ് നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കണമെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് ആവശ്യപ്പെട്ടു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയതല്ലാതെ നാളിതുവരെയായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല മാത്രമല്ല ഇന്ന് റോഡ് നിർമാണം ഏതാണ്ട് പൂർണമായും നിലച്ച അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യഘട്ടത്തിൽ പണി തുടങ്ങിയ ഭാഗത്ത് നിലവിൽ ഉണ്ടായ റോഡ് പൊളിച്ചു കളഞ്ഞ ഇപ്പോൾ രണ്ടു വർഷമായി യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. പലവ്യക്തികളും റോഡിന് ആവശ്യമായ സ്ഥലം പൂർണമായും സൗജന്യമായി വിട്ടു നല്കിയെങ്കിലും അധികാരകേന്ദ്രങ്ങളും ആയി ബന്ധമുള്ള ഉള്ള ചില പ്രാദേശിക നേതാക്കന്മാരുടെ സ്ഥലം റോഡിന് ആവശ്യമായ രീതിയിൽ വിട്ടുനൽകാൻ തയ്യാറാകാത്തതും അവരുടെ സ്വാർത്ഥ താല്പര്യമാണ് ഈ റോഡ് നിർമ്മാണ പദ്ധതിക്ക് തടസ്സമായി നിൽക്കാൻ പ്രധാനകാരണമെന്ന് യുവമോർച്ച ആരോപിക്കുന്നു. ഈ റോഡ് കടന്നുപോകുന്ന ചില സ്ഥലങ്ങളിൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് തുടങ്ങിയെങ്കിലും ഇപ്പോഴും പാതി ഈ അവസ്ഥയിലും മറ്റു മറ്റു പ്രാദേശിക നേതാക്കന്മാരുടെ സ്വാധീന കേന്ദ്രങ്ങളിൽ നിർമാണം തുടങ്ങാൻ പോലും സാധിക്കാൻ കഴിയാത്ത രീതിയിലും ആണ്, ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ചുകൊണ്ട് നിർദ്ദിഷ്ട റോഡ് നിർമ്മാണം പൂർത്തിയാക്കി തേജസ്വിനി പുഴയുടെ മനോഹരമായ ദൃശ്യ ഭംഗി ആസ്വദിച്ചുകൊണ്ട് ജനങ്ങൾക്ക് യാത്രചെയ്യാനും നാടിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ അധികാരികൾ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച കാസറഗോഡ് ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് പറഞ്ഞു.

No comments