Breaking News

മാലോം ചുള്ളിയില്‍ വന്‍ വ്യാജചാരായ നിര്‍മ്മാണകേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു 1240 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടികൂടി



വെള്ളരിക്കുണ്ട്: മാലോം ചുള്ളിക്കടുത്ത് വനപ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ വ്യാജ വാറ്റു കേന്ദ്രം എക്‌സൈസ് സംഘം തകര്‍ത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വി സന്തോഷ് കുമാറും  പാര്‍ട്ടിയും ചേര്‍ന്നാണ് ബളാല്‍ വില്ലേജില്‍ ചുള്ളിയില്‍ നിന്നും 1240 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് വ്യാജ ചാരായംസൂക്ഷിച്ചു വച്ചതിന് ചുള്ളിനായ്ക്കര്‍ വീട്ടില്‍ ജിജി എന്ന സുനില്‍കുമാറിന്റെ (29)പേരില്‍  എക്സൈസ് കേസ് എടുത്തു.

വനപ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് ചാരായം വാറ്റി എടുക്കുകയും പിന്നീട് പൈപ്പ് വഴി സ്വകാര്യ കേന്ദ്രത്തില്‍ എത്തിച്ചു കന്നാസുകളിലും കുപ്പികളിലും ആക്കി വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ എക്സൈസ് സംഘം കണ്ടെത്തിയത്.

വാറ്റു കേന്ദ്രത്തില്‍ നിന്നും നിരവധി ഗ്യാസ് സ്റ്റവുകളും ഗ്യാസ് സിലിണ്ടറുകളും മറ്റു വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ലോക് ഡൗണ്‍ കാലം മുതലാണ് ചുള്ളിയില്‍ ഈ വന്‍ വാറ്റു കേന്ദ്രം ആരംഭിച്ചത്.  എക്‌സൈസിന് നിരവധി തവണ ഈ വാറ്റു കേന്ദ്രവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നു.പരാതിയെ തുടര്‍ന്നായിരുന്നു ഞായറാഴ്ച സെപഷ്യല്‍ സ്‌ക്വാഡ് ഇവിടെ റെയിഡിനെത്തിയത്.

റൈഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അറസ്റ്റും കേസ് സംബന്ധിച്ച വിവരങ്ങളും എക്സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തും.

No comments