Breaking News

കോവിഡ് വ്യാപനം: ബളാൽ പഞ്ചായത്തിൽ അടുത്ത മാസം അഞ്ചു വരെ നിയന്ത്രണം മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി



വെള്ളരിക്കുണ്ട് : കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ജില്ലാ കളക്ടർ മൈക്രോ കണ്ടെയിമെന്റ് സോണായി പ്രഖ്യാപിച്ച ബളാൽ ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ ഇന്നു മുതൽ അടുത്ത മാസം അഞ്ചു വരെ കർശനനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം


 പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേർന്ന് നടപ്പാക്കുന്ന തീരുമാനം കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പുതിയ നിയന്ത്രണം അനുസരിച്ചു  ആവശ്യ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, അക്ഷയ ജനസേവന കേന്ദ്രങ്ങൾ, വ്യവസായിക കാർഷിക നിർമ്മാണ  സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴു മണിമുതൽ വൈകിട്ട് ഏഴു മണി വരെ തുറന്ന് പ്രവർത്തിക്കാം.


ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാർസൽ സർവ്വീസ് മാത്രമേ പാടുള്ളു.ബാങ്കുകൾ രാവിലെ പത്തു മണിമുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളു. ആളുകൾ അനാവശ്യ മായി പുറത്തിറങ്ങുന്നതും കൂട്ടംകൂടി നിൽക്കുന്നതും കർശന മായി നിരോധിച്ചു.


ഓട്ടോ ടാക്സികൾ ടൗണിൽ സ്റ്റാന്റിൽ നിർത്തി യിട്ട് സർവീസ് നടത്തുവാൻ പാടില്ല.പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അവഗണിക്കുന്ന വർക്കെതിരെകർശന നടപടി ഉണ്ടാകും

No comments