Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് ശിലായുഗത്തിലെ നമ്മുടെ വീടുകൾ എങ്ങനെയായിരുന്നു.. അതറിയാൻ നമുക്കൊരു യാത്ര പോകാം ''മധ്യപ്രദേശ് ഭീംബേദ്കയിലെ കാഴ്ചകൾ''


ദൈവങ്ങൾമനുഷ്യസൃഷ്ടിനടത്തിയതിന്എത്രയോ സംവത്സരംമുൻപ്നമ്മുടെപൂർവികർജീവിച്ചിരുന്ന ശിലാഗൃഹങ്ങൾ, ദശലക്ഷക്കണക്കിന് വർഷ ങ്ങൾക്ക്മുൻപ്ഭൂമിയിലുണ്ടായിരുന്ന ജീവികളുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കപ്പെട്ട നിഗൂഡമേഖലകൾ, പ്രകൃതി തന്റെ കരവിരുതിനാൽ തീർത്തശിലാ രൂപങ്ങൾ, ഇതെല്ലാം  നമുക്ക്മധ്യപ്രദേശിലെഭീംബേദ്ക'യിൽ കാണാം. കഴിഞ്ഞുപോയകാലത്തെ സംഭവങ്ങൾ അതിന്റെ യഥാർത്ഥരൂപത്തിൽ പുനഃസൃഷ്ടിക്കാൻ ഒരിക്കലുംസാധ്യമല്ല,എന്ന്നമുക്കറിയാം. എങ്കിലും നമ്മുടെ ഭൂതകാലത്തെ തിരിച്ചുപിടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് നമ്മൾ പലപ്പോഴും ചിന്തി ച്ചിട്ടുണ്ടാവും
എന്നാൽ നമ്മുടെ നാട്ടിലെചിലചരിത്ര സ്മാരകങ്ങളിൽ ചെന്നെത്തുമ്പോൾ
"എച്ച് ജി വെൽസിന്റെ, ടൈം മെഷീൻ'എന്ന കഥ യിലെ സമയയാത്രി കനെപ്പോലെ, ഭൂത കാലത്തിൽ എത്തിച്ചേരുന്ന ഒരു പ്രതീതിയാണ് ഉണ്ടാവുന്നത്. അത്തരത്തിൽമഹാത്ഭുതങ്ങൾ നിറഞ്ഞ ഒരിടമാണ്
മദ്ധ്യപ്രദേശിലെ ഭോപ്പാലിന് സമീപം
റൈസൻജില്ലയിലെ, 'ദീംബേദ്കാ' ശിലാഗൃഹങ്ങൾ. ഇന്ത്യയിൽമനുഷ്യവാസത്തിന്റേതായ ഏറ്റവുംപുരാതന അവശിഷ്ടങ്ങൾ
കാണപ്പെടുന്ന ഈ ശിലായുഗഗുഹാ ഗൃഹങ്ങൾക്ക് ഏകദേശം ഒമ്പതി നായിരം വർഷത്തെപഴക്കമുണ്ടെന്ന്ചരിത്രകാരന്മാർ
പറയുന്നു. പാണ്ഡവർ തങ്ങളുടെ വന വാസക്കാലത്ത് ഇവിടെ താമസി ച്ചിരുന്നു, എന്നും ഭീമനുമായിബന്ധപ്പെട്ടാണ് ഈപേര് വന്നതെന്നും വിശ്വ സിക്കപ്പെടുന്നു.ഇന്ത്യയിൽ മനുഷ്യ വാസത്തിന്റേതായ ഏറ്റവുംപുരാതന അവശിഷ്ടങ്ങൾ
കാണപ്പെടുന്ന ഈ ശിലായുഗഗുഹാ
ഗൃഹങ്ങൾക്ക് ഏകദേശം ഒമ്പതിനായിരം വർഷത്തെ പഴക്ക മുണ്ടെന്ന്ചരിത്രകാരന്മാർപറയുന്നു.ആയിരക്കണക്കിന്
വർഷമായി, കാറ്റും മഴയും, ഒക്കെ ഏറ്റ്,
ഇവിടുത്തെ പാറകളിൽ വിചിത്രങ്ങളായ പല രൂപങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.ഭീംബേദ്‌കയെന്ന ടൈംമെഷീനിൽ
കയറിഅൽപ്പസമയംഭൂതകാലത്തിലേക്ക്, സഞ്ചരിച്ചാൽ നാമെത്തുന്നത്;
ശിലായുഗമനുഷ്യന്റെ ദൈനംദിന
ജീവിതവുമായി ബന്ധപ്പെട്ടകഥകൾ പറയുന്ന, ധാരാളം ചിത്രങ്ങൾ കോറിയിട്ടിരിക്കുന്നശിലാ ഗുഹകളിലേക്കാണ്
യുനെസ്കോയുടെ ലോകപൈതൃക
പട്ടികയിൽസ്ഥാനം പിടിച്ചിട്ടുള്ള ഈ പ്രദേശത്ത് നിന്ന് ആദിമമനുഷ്യർ ഉപയോഗിച്ചിരുന്ന ധാരാളം വസ്തു ക്കൾകണ്ടെടുത്തിട്ടുണ്ട്.ആയിരത്തി അഞ്ഞൂറും,രണ്ടായിരവുംവർഷങ്ങൾ മാത്രംപഴക്കമുള്ള ചിലദൈവങ്ങൾ, മനുഷ്യനെസൃഷ്ടിച്ച കഥ എഴുതപ്പെ ടുന്നതിനുംഎത്രയോനൂറ്റാണ്ടുകൾക്ക് മുൻപ്, ഇവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്നതിന്
ധാരാളം തെളിവുകൾ ഭീംബേദ്കാ ഗുഹകളിൽനിന്നും ചരിത്രകാരന്മാർകണ്ടെ ത്തിയിട്ടുണ്ട്.പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ, ഇവിടെ നടത്തിയ
ഗവേഷണത്തിന്റെ ഫലമായി, ആറായിരത്തോളം
വർഷം പഴക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായികുറെക്കാലം മുൻപ് ഒരുവാർത്ത വന്നിരുന്നു.ഭീംബേദ്കയിലെ ശിലായുഗസ്മാരകങ്ങളെക്കുറിച്ച്, മുൻപ് ധാരാളം വായിച്ച റിഞ്ഞിരുന്നുവെങ്കിലും,അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്ക്, അവസരംകിട്ടിയത്അടുത്ത കാലത്തായിരുന്നു. സുഹൃത്തുംസഞ്ചാരിയുമായ ശ്രീജിത്,സുനി
എന്നിവരോടൊപ്പമാണ് ഇത്തവണ
ചരിത്രവീഥികളിലൂടെ നാം സഞ്ചരിക്കുന്നത്

ഏഴ് മലകളിലായി, പത്ത്കിലോമീറ്റർ ചുറ്റളവിൽ, എഴുന്നൂറ്റി അൻപതോളം ഗുഹകളാണ്ഇവിടെ ഉള്ളത്.മനുഷ്യ പരിണാമത്തിന്റെ
വിവിധദശകളിൽ ഇവിടെ ജനാധിവാസം ഉണ്ടായിരുന്നുവെന്നും, ഇവയിൽ ചില ഗുഹകൾക്ക്പതിനഞ്ചായിരം വർഷംവരെ പഴക്ക മുണ്ടെന്നും, ചരിത്ര ഗവേഷകർരേഖപ്പെടുത്തിയിട്ടുണ്ട്.ഇവിടുത്തെ ഗുഹ കളിൽ പതിനഞ്ച് എണ്ണത്തിൽ മാത്രമെ സന്ദർശ കർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ശിലാ ഫലകങ്ങളും,ശിലാ ചിത്രങ്ങളുംകണ്ടെ ത്തിയിട്ടുള്ള
ഭീംബേദ്കഗുഹ കൾക്ക്,ഫ്രാൻസിലും,ആസ്ട്രേലിയയിലുംകണ്ടെത്തിയിട്ടുള്ള പാലിയോ ലിത്തിക്സ്മാരക ങ്ങളോളംപഴക്ക മുണ്ടെന്ന്തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭീമന്റെ വിശ്രമകേന്ദ്രം എന്ന് അറിയപ്പെ ടുന്ന, ഭീംബേദ്കയിൽ എത്തുന്നവരെ ഏറ്റവുംകൂടുതൽ ആകർഷിക്കുന്നത്,ഓഡിറ്റോറിയം പോലെവിശാലമായ ഒരുഗുഹയാണ്. ചരിത്രാന്വേഷണകുതുകികൾക്ക് പലതും കണ്ട് മനസ്സിലാക്കാനും, ആസ്വദിക്കാനുമുള്ളധാരാളംവിഭവങ്ങൾ, ഇവിടെ കാലം ഒരുക്കി വച്ചിട്ടുണ്ട്.
പതിനായിരത്തോളം വർഷം പഴക്ക മുള്ളവർണചിത്രങ്ങൾഇവിടെയുള്ള ഗുഹാഭിത്തികളിൽ നമുക്ക് കാണാം. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ഉപയോഗിച്ച് ചിത്രീ കരിച്ചിട്ടുള്ള, ഇവ യിൽ പലതും കാല പ്പഴക്കത്തെ അതി ജീവിച്ച്, സന്ദർശ കരുടെ മുന്നിൽ ഒരു വിസ്മയമായി നിലകൊള്ളുന്നു. നമ്മുടെ പൂർവ്വികർ വരുംതലമുറയോട്
എന്തൊക്കെയോ പറയാൻ ബാക്കി വച്ചത് പോലെ, അല്ലെങ്കിൽ പ്രകൃതിശക്തികളോട് മല്ലിട്ട് ഗുഹാ വാസികളായി ജീവിച്ച അവരുടെ
വിശ്രമവേളകൾ ആനന്ദകരമാക്കുവാൻ വരച്ചുവച്ചതു പോലെ വ്യത്യസ്ത വരകളും നിറക്കൂട്ടുകളും കൊണ്ട്, ഗുഹയ്ക്കുള്ളിൽ അലങ്കരിച്ചിരിക്കുന്നു


                         

                             


                                

ഇവയിൽ ഏറ്റവും പഴക്കമുള്ള ചിത്ര ങ്ങൾക്ക് പച്ചയും, കടും ചുവപ്പും കലർന്ന നിറമാണ്. കാളകൾ,കടുവകൾ, കാണ്ടാമൃഗം എന്നിവയെഇവിടെ വരച്ചിട്ടുണ്ട്. ശിലാ താമ്രയുഗത്തിലേതെന്ന്കരുതപ്പെടുന്ന ചിത്രങ്ങളിൽ ചുവപ്പ്, വെളുപ്പ്, മഞ്ഞനിറങ്ങൾക്ക്പ്രാധാന്യമുണ്ട്. യക്ഷന്മാർ, വൃക്ഷ ദേവതകൾ, ആകാശചാരികൾ എന്നിവയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.Zoo Rock എന്നപേരിലറിയപ്പെടുന്നപാറയിൽ, ആനകൾ,മാനുകൾ, കാള, പാമ്പ്, മയിൽഎന്നിവയെയും,നായാട്ടിലേർപ്പെട്ടിരിക്കുന്നവരെയും വരച്ച് വച്ചിരി ക്കുന്നു.ഇവിടെയുള്ളചിത്രങ്ങളിൽ,വേട്ടക്കാരെയും മല്ലയുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരെയുംകാണാവുന്നതാണ്.ഇതിൽ ത്രിശൂലം പോലുള്ള ആയുധമേന്തി നൃത്തം ചെയ്യുന്ന രൂപത്തിന് നടരാജ, എന്ന വിളിപ്പേരാണ് ചരിത്രഗവേഷകനായ വി.എസ് വകംഗർ,നൽകിയിട്ടുള്ളത്.


ഭീമന്റെ ഇരിപ്പിട ത്തിലെ കാഴ്ചകൾ കണ്ട്, അൽപ്പസമയം ചരിത്രാതീതകാലത്തിലേക്ക്,സഞ്ച രിച്ചശേഷം ഞങ്ങൾ യഥാർത്ഥലോകത്തേക്ക്തിരിച്ചെത്തി.മനുഷ്യപരിണാമത്തിന്റെ യഥാർത്ഥ ചരിത്രം മറഞ്ഞ് കിടക്കുന്ന ഭൂതകാലസ്മൃതികളിൽ ഒന്നാണ് ഭീംബേദ്കയിലെ ശിലാഗൃഹങ്ങൾ. നമ്മുടെപൂർവ്വികരുടെചരിത്രംഅറിയാനാഗ്രഹിക്കുന്ന ഏതൊരാൾക്കും, മതങ്ങൾ നമ്മിൽ അടിച്ചേൽപ്പിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളുടെചങ്ങലക്കെട്ടുകൾ പൊട്ടി ച്ചെറിഞ്ഞ്, സ്വതന്ത്രനായിഇങ്ങോട്ടേയ്ക്ക് കടന്നു വരാവുന്നതാണ്.. ഇനിയുംവെളിപ്പെടു ത്താത്ത മഹാത്ഭുതങ്ങൾ നിറച്ചുവെച്ചു കൊണ്ട്ഭീംബേദ്കയിലെ ശിലാഗൃഹങ്ങൾ സഞ്ചാരികൾക്കായി കാത്തിരിക്കുന്നു.
എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)


കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 


" ബാദാമി ഐഹോളെ, പട്ടടയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് ''

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/08/BADAMI-PATTADAYKKAL-TO.html"" ബുദ്ധിമാനായ വിഡ്ഢിയും, ദരിദ്രന്റെ താജ് മഹലും - ഔറംഗബാദ് യാത്ര''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/08/Aurangabad-tourisam.html


"ശപിക്കപ്പെട്ട നഗരം തേടിയുള്ള യാത്ര"

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/Thallakad-somanathapura-.html


"ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/ajantha-ellora-caves-t.html


"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html


'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html
No comments