Breaking News

ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷം: ബളാൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബളാൽ ഗ്രാമപഞ്ചായത്തുതല പരിപാടി പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ ജനപ്രതിനിധികളേയും ജീവനക്കാരെയും പ്രസിഡണ്ട് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡണ്ട് എം. രാധാമണി അധ്യക്ഷയായി.

പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, രേഖ സി, പഞ്ചായത്തംഗങ്ങളായ എൻ.ജെ മാത്യു, അബ്ദുൾ ഖാദർ, പി.പത്മാവതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.പി ജോസഫ്, കരുണാകരൻ നായർ, ടി.പി തമ്പാൻ, സി.ദാമോദരൻ, ഷാജൻ പൈങ്ങോട്, എ.സി.എ ലത്തീഫ്, വി.കുഞ്ഞിക്കണ്ണൻ, ബിജു തുളുശേരി, സി.ഡി.എസ് ജാൻസി ടോമി, ആൻഡ്രൂസ് വട്ടക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. 

പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തെ ജനകീയാസൂത്രണം മുൻ കൺവീനർ ഷാഹുൽ ഹമീദ് ആദരിച്ചു.

 പഞ്ചായത്ത് സെക്രട്ടറി കെ.ടി റഷീദ് സ്വാഗതവും കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.

No comments