Breaking News

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബര്‍ മുതല്‍ : യോഗങ്ങള്‍ വെര്‍ച്വലായി നടത്തുമെന്ന് എ.വിജയരാഘവൻ

 


തിരുവനന്തപുരം: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.ആക്ടിഗ് സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ രണ്ടാം വാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ വെര്‍ച്വല്‍ പൊതുയോഗങ്ങളാണ് പ്രാദേശിക തലത്തില്‍ സംഘടിപ്പുക്കുക. സമ്മേളനങ്ങളിലെ പൊതുപരിപാടികളെ കുറിച്ച് കോവിഡ് സാഹചര്യം കൂടി പരിശോധിച്ച് പിന്നിട് തീരുമാനിക്കും.ജില്ലാ സമ്മേളനങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും . ഓണം കഴിഞ്ഞ് ചേരുന്ന ജില്ല കമ്മറ്റികള്‍ പ്രദേശിക സമ്മേളനത്തിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം അടുത്ത വര്‍ഷം നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരാണ് വേദിയാകുക. അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്ര കമ്മിറ്റി വിശദമായി പരിശോധിച്ചു. കൂടാതെ വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ധാരണയായി.

ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഉടന്‍ തീരുമാനിക്കണമെന്ന് കഴിഞ്ഞ പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കേരള ഘടകമായിരുന്നു ആവശ്യമുന്നയിച്ചത്.

എംഎല്‍എമാര്‍, മന്ത്രിമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സഹകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ സമീപനവും പെരുമാറ്റവും ജനങ്ങളുടെ വിശ്വാസം നേടുന്നതാകണം. അഹങ്കാരം,അഴിമതി,അധികാര ദുര്‍ വിനിയോഗം തുടങ്ങിയ തെറ്റായ പ്രവണതകള്‍ പാടേ ഒഴിവാക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാര്‍ട്ടിയും ബഹുജന സംഘടനകളും സര്‍ക്കാരിന്റെ ഭാഗമായി മാറാതെ സ്വതന്ത്ര സംഘടനകളായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി കേഡര്‍മാര്‍ കൂടുതല്‍ വീനീതരായി മാറണമെന്നും ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായി മാറണമെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ ഇടതു സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ദേശീയ സാഹചര്യത്തില്‍ ബിജെപിക്കും അവരുടെ ഹിന്ദുത്വ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കും ആഗോളവത്കരണ നയങ്ങള്‍ക്കും എതിരായ ബദല്‍ നയങ്ങള്‍ പിന്തുടരുന്നതില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം വളര്‍ന്നുവരുന്ന ജനകീയ സമരങ്ങള്‍ക്ക് ആവശ്യമായ ഉത്തേജനം നല്‍കും.


അഡ്വ പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇന്ന് ചേര്‍ന്ന സി പി ഐ എം സെക്രട്ടേറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.നിയമനകാര്യത്തില്‍ സംസ്ഥാന കമ്മറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. നിലവില്‍ സിപിഎം  സംസ്ഥാന സമിതി അംഗവും മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് പി സതീദേവി. ജോസഫൈന്‍ വിവിധങ്ങളെ തുടര്‍ന്ന് രാജിവെച്ചതിന് ശേഷം കമ്മീഷന് അധ്യക്ഷയില്ല. ഈ സഹാചര്യത്തിലാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച് ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

No comments