Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം കാഞ്ഞങ്ങാട് എം.എല്‍.എ. ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന് തുടക്കമായി.സാമൂഹിക വികസനത്തിന് വഴിത്തിരിവായി മാറിയ, പുത്തന്‍ വികസന സംസ്കാരത്തിന് നാന്ദി കുറിച്ച ജനകീയാസൂത്രണത്തിന്‍റെ 25-ാം വാര്‍ഷികം പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ എം.എല്‍.എ. ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. 2010-15, 2015-20 വര്‍ഷങ്ങളിലെ ജനകീയാസൂത്രണത്തിന് നേതൃത്വം നല്‍കിയ മുന്‍ ജനപ്രതിനിധികളെ എം.എല്‍.എ. പൊന്നാട അണിയിച്ച് ആദരിച്ചു.  25-ാം വാര്‍ഷിക സ്മരണയ്ക്കായി എല്ലാവര്‍ക്കും മാവിന്‍ തൈ വിതരണം നടത്തുകയും, ദീപം തെളിയിക്കുകയും ചെയ്തു.  

പരപ്പ ബ്ലോക്കിന്‍റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന പരിപ്രേക്ഷ്യം ചടങ്ങില്‍ അനാവരണം ചെയ്തു. രജത ജൂബിലി വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പരപ്പ ബ്ലോക്കിന്‍റെ വികസനരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമാരായ പി.രാജന്‍, മീനാക്ഷി ബാലകൃഷ്ണന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി ചന്ദ്രൻ, രജനികൃഷ്ണൻ, പത്മകുമാരി, ജോസ് കുത്തിയതോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.  ജോയിന്‍റ് ബി.ഡി.ഒ. സുരേഷ് കസ്തൂരി സ്വാഗതവും എക്റ്റൻഷൻ ഓഫീസർ എം.വിജയകുമാർ നന്ദിയും പറഞ്ഞു. ജി.ഇ.ഒ. കെ.ജി.ബിജുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments