Breaking News

കോടോംബേളൂർ കുടുംബശ്രീ സി.ഡി.എസിന്റെ ഓണചന്ത കാലിച്ചാനടുക്കത്ത് തുടങ്ങി


കാലിച്ചാനടുക്കം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ഓണചന്ത കാലിച്ചാനടുക്കം കുടുംബശ്രീ വിപണനകേന്ദ്രത്തിൽ തുടങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ പി ശാന്തകുമാരി അധ്യക്ഷ ആയി. വാർഡ് മെമ്പർമാരായ നിഷ അനന്തൻ, ബിന്ദു, ഷീജ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ അമ്മിണി ജോസ് നന്ദി പറഞ്ഞു. എ ഡി എസ്, സി ഡി എസ്, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. 17 മുതൽ 20 വരെ ആണ് ചന്ത നടക്കുന്നത്.

No comments