Breaking News

പാണത്തൂര്‍ പള്ളിക്കാലില്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറില്‍ വീണ കുട്ടികളുടെ രക്ഷകനായ കുമാരനെ രാജപുരം പോലീസ് അഭിനന്ദിച്ചു

 


രാജപുരം: പാണത്തൂര്‍ പള്ളിക്കാലില്‍ ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ 20 കോല്‍ താഴ്ചയുള്ള കിണറില്‍ വീണ കുട്ടികളായ നാല് വയസ്സുള്ള ആമില്‍ഷാദില്‍, ആറ് വയസ്സുള്ള നഫീസത്ത് മിശ്രിയ എന്നി കുട്ടികളെ രക്ഷപ്പെടുത്തിയ അയല്‍വാസിയും കരിങ്കല്‍ ക്വാറി തൊഴിലാളിയുമായ പള്ളിക്കാലിലെ കുമാരനെ വീട്ടില്‍ എത്തി രാജപുരം പോലീസ് അഭിനന്ദിച്ച് ഓണക്കോടിയും ഓണകിറ്റും നല്കി. കുമാരന്റെ പ്രവര്‍ത്തനം ശ്ലാഘനീയമെന്നും സമൂഹത്തിന് മാതൃകയാണന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എ എസ് ഐ ചന്ദ്രന്‍ ,സീനീയര്‍സിവില്‍ പോലീസ് ഓഫിസര്‍ മനോജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനീഷ്, രതീഷ് എന്നിവരും സംബന്ധിച്ചു

No comments