ഓണവിഭവമൊരുക്കാൻ പച്ചക്കറി കിറ്റുകൾ നൽകി ബളാൽ ഒൻപതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി
കൊന്നക്കാട് : ബളാൽ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണ വിഭവമൊരുക്കാൻ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രവർത്തകർ മാതൃകയായി.കൊന്നക്കാട്,പാമതട്ട്,കടവത്ത് മുണ്ട, അശോകചാൽ,വെങ്കല്ല് തുടങ്ങിയ സ്ഥലങ്ങളിലെ 360 ഓളം കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകൾനൽകിയത്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിതരണ ഉത്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ബിൻസി ജയിൻ അധ്യക്ഷത വഹിച്ചു.
ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡന്റ് പി. ജി. ദേവ്, ജയിൻ കൊന്നക്കാട്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments