Breaking News

ലോട്ടറി വിൽപ്പന നടത്തി പഠിപ്പിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കി ഡോക്ടറായി ബങ്കളത്തിന് അഭിമാനമായി ടി.എം. രാഖി


ലോട്ടറി വിൽപ്പന നടത്തി പഠിപ്പിച്ച അഛന്റെ ആഗ്രഹം സഫലമാക്കി  ഡോക്ടറായി നാടിന്റെ അഭിമാനമായിരിക്കുകയാണ്  ബങ്കളം ലക്ഷം വീട് കോളനിയിലെ ടി.എം. രാഖി.

 മകളെ ഡോക്ടറാക്കാൻ രാപകൽ അധ്വാനിച്ച ബങ്കളം ലക്ഷം വീട് കോളനിയിലെ ടി. വി രാഘവൻ വി. എം ശോഭന ദമ്പതികൾക്ക് മകളുടെ നേട്ടം സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇ വർഷം എം. ബി. ബി. എസ് പാസായി അവിടെ തന്നെ ഹൗസ് സർജൻസിയിൽ പ്രാക്റ്റിസ്‌ തുടങ്ങിയിരിക്കു രാഖി.   കഴിഞ്ഞ 15 വർഷത്തിലധികമായി നീലേശ്വരം നഗരത്തിൽ ലോട്ടറി നടന്ന് വിൽപ്പന നടത്തി വരികയാണ് രാഘവൻ. ടിക്കറ്റ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്‌   പഠിക്കാൻ മിടുക്കിയായ മകളെ പഠിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെ കക്കാട്ട് ഗവ:  ഹൈസ്ക്കൂളിലായിരുന്നു പഠനം. തുടർന്ന് ആറ് മുതൽ പ്ലസ് ടു വരെ പെരിയ നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. 2016 ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി.ആദ്യ അലോട്ട്മെന്റിൽ തന്നെ മേറിറ്റ് അടിസ്‌ഥാനത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. ലോട്ടറി വിൽപ്പനയിൽ നിന്ന് കിട്ടുന്ന വരുമാനം തികയാതെ വന്നപ്പോഴും പതറാതെ പഠനചിലവ് ക ണ്ടെത്തി   മകളുടെ ഡോക്ടർ സ്വപ്നം പൂവണിയിപ്പിച്ചു. മടിക്കൈ പഞ്ചായത്തിൽ   മാവിലൻ സമുദായസത്തിലെ ആദ്യ ഡോക്ടർ കൂടിയാണ് രാഖി.

No comments