കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുരസ്ക്കാരം നൽകുമെന്ന് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കാസർകോട്: ഓണമല്ലേ.. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് മാർഗനിർദ്ദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്ക്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്ക് വീതമാണ് പുരസ്കാരം -
സർക്കാറിൻെറ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിയ്ക്കുന്നതിൻ്റെ ഫോട്ടോയും ലഘു വിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദ്ദേശം ചെയ്യരുത്. നാമനിർദ്ദേശം ചെയ്തവ പരിശോധിച്ച് ഉറപ്പ് വരുത്തും. Break the chain, Crush the curve ഇനിയൊരു തരംഗം വേണ്ട തുടങ്ങിയ ബോധവൽക്കരണ ങ്ങളുടെ ഭാഗ മായി ' നന്നായി പ്രവർത്തിക്കുന്ന
മികച്ച സ്ഥാപനത്തെ നാമനിർദേശം ചെയ്യുന്ന ഉപഭോക്താവിനും പുരസ്ക്കാരം നൽകും.
ഫോട്ടോയും ലഘു വിവരണവും വ്യാപാരസ്ഥാപനത്തിൻ്റെയും ഉപഭോക്താവിൻ്റെയും വ്യക്തമായ മേൽവിലാസവും ഫോൺ നമ്പറും അടക്കമുള്ള നാമനിർദ്ദേശങ്ങൾ ആഗസ്റ്റ് 26നകം prdcontest@gmail.com എന്ന വിലാസത്തിൽ അയക്കണം
കുടുതൽ വിവരങ്ങൾക്ക് 9496003201
No comments