Breaking News

ബ്രിട്ടനെ വീഴ്ത്തി ഹോക്കിയിൽ ഇന്ത്യ സെമിയിൽ; നേട്ടം 41 വർഷത്തിന് ശേഷം


ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ 3-1ന് തോല്‍പിച്ചു. ദില്‍പ്രീത് സിങ്ങും ഗുര്‍ജന്ത് സിങ്ങും ഹര്‍ദിക് സിങ്ങുമാണ് സ്കോറര്‍മാര്‍. 41 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയിലെത്തുന്നത്. 1980 മോസ്കോ ഒളിംപിക്സിലാണ് അവസാനമായി സെമി കളിച്ചത്. അന്ന് ഇന്ത്യ സ്വർണം നേടിയിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു. സ്പെയിനെ തോൽപ്പിച്ചെത്തുന്ന ബൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബൽജിയം സ്പെയിനെ മറികടന്നത്.ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയും ജർമനിയും തമ്മിലാണ് ആദ്യ സെ

1984ലെ ലൊസാഞ്ചലസ് ഗെയിംസിൽ നേടിയ 5–ാം സ്ഥാനമാണ് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ കനത്ത പരാജയം സംഭവിച്ചതൊഴികെ ഭേദപ്പെട്ട പ്രകടനത്തിലൂടെയാണ് ടീം സെമി യോഗ്യത നേടിയത്. 1948ൽ ഒന്നാം സ്വാതന്ത്ര്യ ദിനത്തിന് മൂന്നു ദിവസം മുൻപ് ബ്രിട്ടനെ തോൽപ്പിച്ചാണ് ബൽബീർ സിങ് സീനിയറിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം ആദ്യ ഒളിംപിക് ഹോക്കി സ്വർണം നേടിയത്. വർഷങ്ങൾക്കിപ്പുറം 73–ാം സ്വാതന്ത്ര്യദിനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഇന്ത്യൻ ടീം ക്വാർട്ടർ പോരാട്ടത്തിൽ ബ്രിട്ടനെ കീഴടക്കിയത്.

No comments