Breaking News

കാസർഗോഡ് നിന്ന് മംഗലാപുരം വരെയുള്ള കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം




കെഎസ്ആർടിസി ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. കാസർഗോട്ട് നിന്നുള്ള ബസുകൾക്ക് അതിർത്തിവരെ മാത്രമേ അനുമതിയുള്ളൂ. കർണാടകയിലേക്ക് പ്രവേശിക്കാൻ ഈ ബസുകൾക്ക് അനുമതിയില്ല. കാസർഗോട്ടു നിന്ന് മംഗലാപുരം, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്കാണ് പ്രവേശനാനുമതി നൽകാത്തത്. ദക്ഷിണ കന്നഡ ജില്ലാ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. (mangalore ksrtc bus restriction)



ബസുകൾ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് പ്രവേശിക്കണ്ട എന്നാണ് കളക്ടറുടെ ഉത്തരവ്. അതേസമയം, ബെംഗളൂരുവിലേക്കുള്ള ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവിൽ ബെംഗളൂരുവിലേക്കുള്ള സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്നെത്തുന്നവർക്ക് മൂന്ന് ദിവസത്തിനകം നടത്തിയ ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാണ്.


അതേസമയം, കോഴിക്കോട് ജില്ലയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കേന്ദ്രസംഘത്തിന്റെ നിർദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവർത്തനങ്ങളും വിലയിരുത്താൻ എത്തിയ സംഘമാണ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയത്. കൊവിഡ് പരിശോധന വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നത് വേഗത്തിൽ പൂർത്തിയാക്കാനും നിർദേശമുണ്ട്.

No comments