കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യം നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഒറ്റയാൾ സമരം നടത്തി വെള്ളരിക്കുണ്ടിലെ വിമൽകുമാർ
വെള്ളരിക്കുണ്ട്: കോവിഡ് മഹാമാരിയിൽ സകല മേഖലകളും തകർന്നടിഞ്ഞപ്പോൾ അതിൽ ഏറ്റവും ദുരിതപൂർണ്ണമായി മാറിയ പ്രസ്ഥാനമാണ് കാറ്ററിംഗ് മേഖല. ജീവിതം വഴിമുട്ടിയ കാറ്ററിംഗ് ഉടമകളും തൊഴിലാളികളും നിലനിൽപ്പിനായുള്ള സമരപാതയിലാണ്. ഈ സാഹചര്യത്തിലാണ് വെള്ളരിക്കുണ്ട് കാറ്ററിംഗ് നടത്തുന്ന വിമൽകുമാർ ഒറ്റയാൾ സമരവുമായി തെരുവിലേക്കിറങ്ങിയത്. വെള്ളരിക്കുണ്ട് തെരുവിൽ അടുപ്പുകൂട്ടി ഒറ്റയാൾ സമരം നടത്തിയാണ് വിമൽകുമാർ പ്രതിഷേധം അറിയിച്ചത്. ഓഡിറ്റോറിയങ്ങളുടെ വലിപ്പമനുസരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്ഷണം വിളമ്പാനുള്ള അനുവാദം നൽകുക എന്നതാണ് പ്രധാന ആവശ്യം. വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ, എ.ജെ ലോറൻസ്, കാറ്ററിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രമേശൻ, തുടങ്ങിയവർ സംസാരിച്ചു
No comments