കെ.ആർ.എം.യു വെള്ളരിക്കുണ്ട് മേഖല കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു: ടി.പി രാഘവൻ പ്രസിഡണ്ട്, ഡാജി ഓടയ്ക്കൽ സെക്രട്ടറി
വെള്ളരിക്കുണ്ട് : കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ ആദ്യ ട്രേഡ് യൂനിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂനിയൻ വെള്ളരിക്കുണ്ടിൽ മേഖല കമ്മറ്റി രൂപീകരിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എ.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാൽ. മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി രാഘവൻ, വെള്ളരിക്കുണ്ട് പ്രസ്ഫോറം സെക്രട്ടറി ഡാജി ഓടക്കൽ, ജോർജ് കുട്ടി തോമസ്,പി.വി രവീന്ദ്രൻ, കെ. ഹരികൃഷ്ണൻ ( മലയോരം ഫ്ലാഷ് ), ജോയ് ചാക്കോ, എ.ആർ മുരളി, പി. എൻ. വിജയൻ എന്നിവർ സംബന്ധിച്ചു.
ഭാരവാഹികൾ : പ്രസിഡണ്ട്: ടി.പി. രാഘവൻ (മലയാള മനോരമ), വൈസ് പ്രസിഡണ്ട് പി.വി. രവീന്ദ്രൻ (മംഗളം), വൈസ് പ്രസിഡന്റ് ഡാജി ഓടക്കൽ (ദീപിക), ജോ. സെക്രട്ടറി ജോയ് ചാക്കോ (മാധ്യമം), ട്രഷറർ ചന്ദ്രു വെള്ളരിക്കുണ്ട് (കാസർകോട് വിഷൻ), മീഡിയാ കോഡിനേറ്റർ ജോർജ് കുട്ടി തോമസ്.
No comments