Breaking News

ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിസരത്ത് ഇനി അശോകമരങ്ങൾ തണൽ വിരിക്കും അശോകവനം പദ്ധതി ഡി.വൈ.എസ്.പി ഡോ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിസരം ഇനി അശോകവന തണലിൽ.വനഗവേഷണ കേന്ദ്രത്തിന്റെയും പുലരി അരവത്തിന്റെയും സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആറു പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന അശോക വനം പദ്ധതിയുടെ ഭാഗമായിട്ടാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ വളപ്പിൽ അശോക വനം ഒരുങ്ങുന്നത്.


സ്റ്റേഷൻ പരിസരത്തെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഔഷധ ഗുണമുള്ള 25 ഓളം മരതൈകളാണ് ആദ്യ ഘട്ടത്തിൽ വച്ചു പിടിപ്പിച്ചത്. മരങ്ങളുടെ ഔഷധ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും പടർത്തുന്ന അശോക വനം പദ്ധതി കാഞ്ഞങ്ങാട് ഡി. വൈ.എസ്. പി ഡോ. വി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.

പ്രകൃതി രമണീയതയുടെ ചാരുത പകരുന്ന മലയോര പോലീസ് സ്റ്റേഷൻ പരിസരം അശോക വനം കൊണ്ടും സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ ഇതിനായി തിരഞ്ഞെടുത്ത തെന്നും മുഴുവൻ പോലീസുകാരുടെ സേവനവും ഇതിന് പിന്നിൽ ഉണ്ടാകുമെന്നും ഡി.വൈ. എസ്. പി.ഡോ.വി ബാലകൃഷ്ണൻ പറഞ്ഞു.

ചടങ്ങിൽ സ്റ്റേഷൻ എസ്. എച്ച്. ഒ. കെ. പ്രേംസദൻ അധ്യക്ഷത വഹിച്ചു. എസ്. ഐ. രമേശൻ. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീനിവാസൻ. എന്നിവർ പ്രസംഗിച്ചു. കെ. മധു സ്വാഗതവും. കെ. പ്രേമരാജൻ നന്ദിയും പറഞ്ഞു.

No comments