ഒറ്റച്ചാര്‍ജില്‍ 121 കിലോമീറ്റര്‍; ഒരു ലക്ഷം രൂപയുടെ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ സീരിസ് വണ്‍ വിപണിയില്‍
ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് ഇരുചക്രവാഹനമായ ഒല ഇ-സ്‌കൂട്ടര്‍ സീരിസ് വണ്‍ വിപണിയില്‍ എത്തി. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ സീരിസുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 99999 രൂപയും 1.29 രൂപയുമാണ് വിപണി വില. എസ് വണ്ണിന്റെ ഉയര്‍ന്ന വേഗം 90 കിലോമീറ്ററും എസ് വണ്‍ പ്രോയുടേത് 115 കിലോമീറ്ററുമാണ്. ഒരു ലക്ഷം രൂപയുടെ എസ്് വണ്‍ ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ചും 1.29 ലക്ഷം രൂപ വിലയുള്ള എസ് വണ്‍ പ്രോയുടെ റേഞ്ച് നല്‍കുന്നു.
ഒക്ടോബര്‍ മുതല്‍ വാഹനത്തിന്റെ ഡെലിവറി തുടങ്ങും. പൂജ്യത്തില്‍ നിന്ന്് 40 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മൂന്ന് സെക്കന്റ് 60 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ അഞ്ചു മാത്രം മതി. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുമായി എത്തുന്ന ഒല വിപണിയില്‍ തരംഗം സൃഷ്ടിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
മൂന്ന് ജിബി റാമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രൂസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഇന്‍ബില്‍ഡ് സ്പീക്കര്, വോയ്‌സ് കണ്‍ട്രോള്‍, പേഴ്‌സണലൈസ് മൂഡ്‌സ് ആന്റ് സൗണ്ട്, റിവേഴ്‌സ് ഗിയര്‍, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പത്ത് നിറങ്ങളിലാണ് സിരീസ് എസ് എന്ന സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ്, നീല, ചുവപ്പ്, സ്‌കൈ ബ്ലൂ, നേവി ബ്ലൂ, പിങ്ക്, ഗ്രേ തുടങ്ങിയ നിറങ്ങളിലെല്ലാം ഒല ലഭ്യമാകും.
സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ വലിയ കുതിപ്പാണ് ബുക്കിങ്ങിലും ഉണ്ടായത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ആളുകളാണ് സ്‌കൂട്ടര്‍ ബബുക്ക ചെയ്തത്.
ഇപ്പോഴിതാ ഇ-സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള രീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ഷോറൂമിലോ, ഡീലര്‍ഷിപ്പിലോ പോകാതെ തന്നെ ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ വാഹനം എത്തിക്കുമെന്ന് ഇന്ത്യന്‍ കമ്പനിയായ ഒല അറിയിച്ചിരുന്നു.
ജൂലൈ 15നാണ് ഒല ഇ-സ്‌കൂട്ടറിന്റെ ബുക്കിങ് ആരംഭിച്ചത്. 499 രൂപ ഈടാക്കിയായിരുന്നു ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ വിപണികളില്‍ എത്തിയിട്ടുള്ളതില്‍ മികച്ച് മോഡലായിരിക്കും ഇതെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു.
ബുക്കിംഗിന് നല്‍കേണ്ട തുക വെറും 499 രൂപയാണ്. ഈ തുകയാകട്ടെ, പൂര്‍ണമായും തിരികെ ലഭിക്കുമെന്നും കമ്പനി പറയുന്നു. താല്‍പര്യമുള്ള ഉപഭോക്താവ് ആദ്യം ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചുകൊണ്ട് ഒരു അക്കൗണ്ട് സൃഷ്ടിക്കുകയും തുടര്‍ന്ന് സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യുകയുമാണ് ചെയ്യേണ്ടത്.
സീറ്റിനടിയിലെ സ്റ്റോറേജ് സ്പെയ്സിന്റെ കാര്യത്തിലും ഒലാ ഇലക്ട്രിക് എസ് സീരീസ് സ്‌കൂട്ടറുകള്‍ മുന്‍പന്തിയിലായിരിക്കും. ലോഞ്ചിങിന്റെ സമയത്ത് ഒല ഇലക്ട്രിക്കിന് ഇന്ത്യയിലെ 100 നഗരങ്ങളില്‍ സ്ഥിരമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. 400ലധികം നഗരങ്ങളിലേക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനാണ് ഒല ഇലക്ട്രിക്കിന്റെ ലക്ഷ്യം.
No comments