Breaking News

വണ്ണാത്തിക്കാനം ഓർമ്മ വായനശാല& ഗ്രന്ഥാലയം നേതൃത്വത്തിൽ ചെസ്സ് മത്സരം സംഘടിപ്പിച്ചു വിജയികൾക്ക് ബ്രദറൺ അസംബ്ലി പാസ്റ്റർ അഗസ്റ്റ്യൻ കെ മാത്യു സമ്മാനം വിതരം ചെയ്തു


രാജപുരം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി  വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആൻ്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചെസ്സ്  മത്സരം സംഘടിപ്പിച്ചു.  ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി എം കുഞ്ഞാമദ്  ഉദ്ഘാടനം ചെയ്തു.

15 വയസ്സിന് മുകളിൽ നടന്ന മത്സരത്തിൽ ഇ കെ അനുഗ്രഹ് ഒന്നും, അബ്ദുൾ കരീം രണ്ടും സ്ഥാനങ്ങൾ നേടി.  15 വയസ്സിന് താഴെയുള്ള മത്സരത്തിൽ ഇ കെ അഭിനവ് ഒന്നാം സ്ഥാനവും ഇ കെ അഭിനന്ദ് രണ്ടാം സ്ഥാനവും നേടി. സമ്മാന വിതരണത്തിൽ വായനശാല പ്രസിഡൻ്റ് വി എ  പുരുഷോത്തമൻ അധ്യക്ഷനായി. ബ്രദറൺ അസംബ്ളി പാസ്റ്റർ അഗസ്റ്റ്യൻ കെ മാത്യു  സമ്മാനദാനം നിർവ്വഹിച്ചു. പി കെ മുഹമ്മദ്, വി എം കുഞ്ഞാമ്മദ് എന്നിവർ സംസാരിച്ചു.  വായനശാല സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതവും, ലൈബ്രേറിയൻ സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.ഇതോടെപ്പം ക്വിസ് മത്സര വിജയികളായ  എസ്ഥേർ അഗസ്റ്റ്യ,  ക്രിസ് മോൻ ബിജു, സൈഫുൾ അക്ബർ, ശ്രീഹരി ശ്രീധരൻ,ജ്യോതിരാധാകൃഷ്ണൻ, നസി കുഞ്ഞാമദ്, അഭിനവ് കൃഷ്ണ എന്നിവർക്കും ഉപകാരം നൽകി.

No comments