Breaking News

ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കാൻ പാഴ് വസ്തുക്കൾ ശേഖരിച്ച് കുന്നുംകൈ സൈബർവിംഗ് പ്രവർത്തകർ


ഭീമനടി: കഴിഞ്ഞ 5 വർഷങ്ങളായി വെസ്റ്റ്എളേരി കുന്നുംകൈ കേന്ദ്രീകരിച്ച് നാടിൻ്റെ സമൂഹിക,സംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥ സേവനവുമായി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് വരുന്ന കൂട്ടായ്മയാണ് കുന്നുംകൈ സൈബർവിംഗ്. രജികുമാർ പ്രസിഡണ്ടും വി.കെ ബിജു സെക്രട്ടറിയുമായുള്ള ടീമാണ് നിലവിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.ഇതിനോടകം ഒട്ടേറെ പ്രവർത്തനങ്ങൾ സൈബർവിംഗ് ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.  ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഫണ്ട് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് കുന്നുംകൈ സൈബർ വിംഗ് പ്രവർത്തകർ നാട്ടിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചത്.

അതിന്റെ ഭാഗമായി ഞായറാഴ്ച്ച  കുന്നുംകൈ പരിസര പ്രദേശങ്ങളിലെ വീടുകളിലെത്തി പാഴ് വസ്തുക്കൾ ശേഖരിക്കുന്ന പ്രവർത്തിക്ക് തുടക്കമിട്ടു. അതോടൊപ്പം വീടും പരിസരവും വൃത്തിയാക്കാനും വീട്ടുക്കാർക്ക് സഹായകരമായ ജോലികൾ ചെയ്യാനും ഇവർ തയ്യാറായി മുമ്പോട്ട് വന്നു. ഇത്തരമൊരു പ്രവർത്തനവുമായി സഹകരിക്കുന്നതിലൂടെ നാട്ടുകാരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവുകയാണ്, കാരണം ഇതിലുടെ സ്വരൂപിക്കുന്ന തുക തികച്ചും കഷ്ടത അനുഭവിക്കുന്ന അർഹരായ ആളുകളിലേക്കാണ് എത്തിക്കുന്നത്.


പരിപടിക്കു ആർ ഭാസ്ക്കരൻ, ബിജു, രജികുമാർ, ഫിറോസ്, കെ ബാബു, സുധിഷ് , രമേശൻ, മഹേഷ്,കൃപഷ് എന്നിവർ നേതൃത്വം നൽകി


 പ്രവർത്തനഫണ്ട് സ്വരൂപിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ തുടർന്നും പൊതു ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുകയാണ് സൈബർ വിംഗ് പ്രവർത്തകർ.

No comments