Breaking News

കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ: ആഗസ്റ്റ് 16 വരെ ഇരിട്ടി വഴിയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി

 

ഇരിട്ടി : കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരുവില്‍ നിന്ന് മാനന്തവാടി കുട്ട, വീരാജ്‌പേട്ട മാങ്കൂട്ടം വഴിയുള്ള കേരള ആര്‍.ടി.സിയുടെ രാത്രി കാല സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കി. ആഗസ്റ്റ് 16 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അതെ സമയം ബത്തേരി വഴിയുള്ള സര്‍വീസുകള്‍ തുടരും. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഇതോടെ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള പകുതിയോളം സര്‍വീസുകള്‍ കേരള ആര്‍.ടി.സി നിര്‍ത്തലാക്കിയിരുന്നു.

No comments