Breaking News

കർഷക സമരത്തിന് ഐക്യദാർഢ്യം: സംയുക്ത കർഷക സംഘടനകൾ ബളാൽ, രാജപുരം പോസ്റ്റോഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം നടത്തി

 




വെള്ളരിക്കുണ്ട്: സംയുക്ത കർഷക സമരത്തിൻ്റെ ഭാഗമായി ബളാൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം കർഷക സംഘം ഏരിയ കമ്മറ്റി അംഗം സാബു കാക്കനാട്ട് ഉദ്ഘാടനം ചെയ്തു. ഷാജൻ പൈങ്ങോട് അധ്യക്ഷനായി. സി ദാമോദരൻ സ്വാഗതം പറഞ്ഞു. ബിജു തുളുശ്ശേരി, ദാമോദരൻ കൊടക്കൽ പി.കെ രാമചന്ദ്രൻ ടോമി ചെമ്മരപ്പള്ളി എന്നിവർ സംസാരിച്ചു.


ഇടതുപക്ഷ കർഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രാജപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി  ഇടതുപക്ഷ കർഷക സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ രാജപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ബി രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി. കോൺഗ്രസ് എസ് നേതാവ് എച്ച്  ലക്ഷ്മണ ഭട്ട്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ഗോപി,  കെ ആർ  ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.  കർഷക സംഘം വില്ലേജ് സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments