Breaking News

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ


 

കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ താലിബാനെ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനെ സ്വതന്ത്ര ആക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് പ്രതികരണം. “ഇസ്ലാമിന്റെ ശത്രുക്കളുടെ പിടി”യിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും അൽഖ്വയ്ദ താലിബാൻ സഹായം തേടി.




അതേസമയം, ഇന്നലെ ഇന്ത്യ താലിബാൻ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ദോഹയിൽ വച്ചായിരുന്നു ചർച്ച. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരായ ഭീകര പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. താലിബാന്റെ അപേക്ഷ പ്രകാരമാണ് ചർച്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


മായു നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

No comments